ആദ്യ ദമ്പതികള്‍/ആദ്യ മനുഷ്യര്‍- ആദാമും,ഹാവ്വയും
ആദ്യ വസ്ത്രം - അറിവിന്റെ വൃക്ഷഫലം തിന്ന മാത്രയില്‍ അവരുടെ കണ്ണ് തുറന്നു തങ്ങളുടെ നാണം മറയ്ക്കാനായി അത്തി ഇല കൂട്ടിത്തുന്നി തങ്ങള്‍ക്ക് അരയാട ഉണ്ടാക്കി.(ഉല്പത്തി-3:7)
ആദ്യ ഭയം -ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച കേട്ട് ആദാമും ഹൗവ്വയും തങ്ങള്‍ നന്ഗ്നരാകകൊണ്ട് ഭയപ്പെട്ടു വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.(ഉല്പത്തി-3:10)
ആദ്യത്തെ കുറ്റപ്പെടുത്തല്‍ - നീ ഫലം ഭക്ഷിച്ചോ എന്നാ ചോദ്യത്തിന് മറുപടിയായി, ആദാം ദൈവത്തോട് പറഞ്ഞത് നീ എന്നോകുടെ ഇരിപ്പാന്‍ നല്‍കിയ സ്ത്രീ വൃക്ഷഫലം തന്നു ഞാന്‍ അത് തിന്നുകയും ചെയ്തു എന്നാണു.
താന്‍ പാപം ചെയ്തു എന്ന് സമ്മതിക്കാതെ, പാപത്തിനുളവായ കാരണം പറഞ്ഞു തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.അതും ദൈവത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട്.
ആദ്യത്തെ ശാപം- പാമ്പിനാല്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ഹവ്വാ പറഞ്ഞതിന് ശേഷം ദൈവം സാത്താനെ ശപിച്ചു. പിന്നീട് ആദാമിനേയും ഹവ്വയേയും ശപിച്ചു.
ആദ്യത്തെ പുറത്താക്കല്‍ - എദേനില്‍ നിന്ന് ആദാമിനേയും ഹവ്വയേയും
ആദ്യമായി പുറത്താക്കി.(ഉല്പത്തി-3:22)
ആദ്യത്തെ കാവല്‍ - മനുഷ്യരെ പുറത്താക്കിയതിനു ശേഷം കെരൂബുകളെ എദേന്‍ തോട്ടത്തിനു കാവലാക്കി.(ഉല്പത്തി-3:14)
ആദ്യ സഹോദരങ്ങള്‍ - കായീനും, ഹാബേലും.(ഉല്പത്തി-4:4)
ആദ്യത്തെ കൊലപാതകം - കയീന്‍ ഹാബെലിനെ കൊന്നത് (ഉല്പത്തി-4:8)
ആദ്യത്തെ ആരാധന - ആദാമിന് ഹാബെലിനു ശേഷം ജനിച്ച മകനായ ശേത്തിന്റെ മകനായ ഏനോശിന്റെ കാലത്ത് യഹോവയുടെ നാമത്തില്‍ ആരാധന തുടങ്ങി. (ഉല്പത്തി-4:25)
ആദ്യത്തെ വീരന്‍- നിമ്രോദ് (ഉല്പത്തി-10:8)
ആദ്യമായി ഭൂവാസികള്‍ പിരിഞ്ഞത് -പേലെഗിന്റെ കാലത്ത്.-(ഉല്പത്തി- 10:25)
ആദ്യമായി ഭാഷകള്‍ ഉണ്ടായത് -(ഉല്പത്തി- 11:9)
ആദ്യത്തെ യുദ്ധം - സിദ്ദീം താഴ്വരയില്‍ (ഉല്പത്തി- 14:13)
ആദ്യത്തെ ദശാംശം -അബ്രഹാം ദൈവത്തിന്റെ പുരോഹിതനായ മല്ക്കിസദേക്കിനു നല്‍കിയത് (ഉല്പത്തി- 14:20)
No comments:
Post a Comment