Tuesday, March 4, 2014

അബ്രഹാം,യിസ്സഹാക്ക്,യാക്കോബ്

അബ്രഹാം 
  1. അബ്രഹാമിന്റെ ജന്മദേശം ?:--- ഊര്‍ (ഉല്പത്തി 11 :26-28)
  2. അബ്രഹാമിന്റെ പിതാവിന്റെ പേര്? :--- തെരഹ്  (ഉല്പത്തി 11 :27-32)
  3. ശാവേ താഴ്വരയില്‍ അബ്രഹാമിനെ എതിരേറ്റത്‌ ആരാണ്? :--- ശാലേം രാജാവായ മല്കിസദേക്കു  (ഉല്പത്തി 14:17)  
  4. അബ്രഹാമിന് എത്രവയസ്സുളളപ്പോള്‍ ആണ് യിസ്സഹാക്ക് ജനിച്ചത്‌? :--- 100 വയസ്സ് (ഉല്പത്തി 21 :5)
  5. ലോത്ത് അബ്രഹാമിന്റെ ആരായിരുന്നു :--- സഹോദരപുത്രന്‍ (ഉല്പത്തി 14 :12)
  6. യിസ്സഹാക്കിനെ യാഗം കഴിക്കാന്‍ എബ്രഹാം തെരഞ്ഞെടുത്ത പര്‍വ്വതം  :---മോരിയമല (ഉല്പത്തി 22 :2)
  7. സാറായ്ക്ക് മരണശേഷംഅബ്രഹാം വിവാഹം ചെയ്തത് ആരെ  :--- കെതുറ (ഉല്പത്തി 25 :1)
  8. ദൂതന്മാര്‍ അബ്രഹാമിന് പ്രത്യക്ഷപ്പെട്ട സ്ഥലം ?:---മമ്രയുടെ തോപ്പില്‍  (ഉല്പത്തി18:1-2)
  9. ഏതു പട്ടണത്തെ നശിപ്പിക്കരുത് എന്നാണ് അബ്രഹാം ദൈവത്തോടു അപേക്ഷിച്ചത് :---സോദോം  (ഉല്പത്തി 18:20-33)
  10. അബ്രഹാമിന് എത്ര മക്കള്‍ ഉണ്ടായിരുന്നു? :---8 മക്കള്‍  (ഉല്പത്തി 16:3-5, 21:1-7, 25:2)
  11. അബ്രഹാമിന് ഹാഗാര്‍ പ്രസവിച്ച മകന്റെ പേരെന്ത്? :--- യിസ്മായേല്‍ (ഉല്പത്തി16:11)
  12. അബ്രഹാമിന്റെ മകനായ സിമ്രാന്റെഅമ്മയുടെ പേര് ? :---കേതുറ  (ഉല്പത്തി 25:1-2)
  13. അബ്രഹാമിനെ എവിടെയാണ് അടക്കം ചെയ്തത് ?:--- മക്പേല ഗുഹയില്‍ (ഉല്പത്തി 25:8-10) 
  14. ആരൊക്കെയാണ് അബ്രഹാമിനെ അടക്കം ചെയ്തത്? :---യിസ്സഹാക്കും യിസ്മായേലും  (ഉല്പത്തി 25:8-10)
  15. അബ്രഹാമിന്റെ ആയുഷ്ക്കാലം ?:---175 സംവത്സരം ( ഉല്പത്തി 25:7)
യിസ്സഹാക്ക് 
  1. യിസ്സഹാക്കിന്റെ ഭാര്യ ആരായിരുന്നു ?  :--- റിബേക്ക  ( ഉല്പത്തി 25:20)
  2.  റിബേക്കയെ വിവാഹം ചെയ്തത് യിസ്സഹാക്കിന്റെ എത്രാം വയസ്സില്‍ ആയിരുന്നു? :--- 40 വയസ്സുള്ളപ്പോള്‍ ( ഉല്പത്തി 25:20)
  3. യിസ്സഹാക്കിന്റെ മക്കള്‍?:--- ഏശാവും, യാക്കോബും ( ഉല്പത്തി 25:25,26)
  4. ഇത്തരം വയസ്സില്‍ ആണ് യിസ്സഹാക്കിനു മക്കള്‍ ജനിച്ചത്‌ ?   :--- 60 ( ഉല്പത്തി25:26)
  5. ക്ഷാമം ഉണ്ടായപ്പോള്‍ യിസ്സഹാക്ക് എവിടെയാണ് പോയി പാര്‍ത്തത്?:---ഗെരാരില്‍  ( ഉല്പത്തി26:1)
  6. യിസ്സഹാക്ക് യാഗപീഠം പണിതത് എവിടെ :---ബേര്‍ -ശേബ  ( ഉല്പത്തി 26:23-26)
  7. യിസ്സഹാക്ക് കൂടുതല്‍ സ്നേഹിച്ചത് തന്റെ എതു മകനെയാണ് ? :--- ഏശാവിനെ (ഉല്പത്തി 27:1)
  8. യിസ്സഹാക്ക് വൃദ്ധനായപ്പോള്‍എന്ത് ബലഹീനതയായിരുന്നു യിസ്സഹാക്കിനു ഉണ്ടായിരുന്നത്?:--- കണ്ണ് കണാന്‍  വയ്യാതായി   ( ഉല്പത്തി27:1)
  9. എവിടെവച്ചാണ് യിസ്സഹാക്ക് മരിച്ചത് ?:--- ഹെബ്രോന്‍ ( ഉല്പത്തി 35:28)
  10. യിസ്സഹാക്കിന്റെ ആയുഷ്ക്കാലം ?:--- 180( ഉല്പത്തി 35:28)
യാക്കോബ് 
  1. യാക്കോബ് കോവണിയിലൂടെ ദൂതന്മാര്‍ കയറിയിറങ്ങുന്നത് സ്വപ്നം കണ്ടത് എവിടെ വെച്ച് ? :--- ലൂസ് ( ഉല്പത്തി28:12)
  2. ലൂസ് എന്ന സ്ഥലത്തിനു യാക്കോബ് വിളിച്ച പേര് ? :--- ബേഥേല്‍ ( ഉല്പത്തി 28:19)
  3. യാക്കോബിന്റെ ഭാര്യമാര്‍? :---ലേയ ,റാഹേല്‍  ( ഉല്പത്തി 29:21-30)
  4. യാക്കോബിന് എത്ര മക്കള്‍ ഉണ്ടായിരുന്നു? :--- 12 ആണ്‍ മക്കളും ,1മകളും ( ഉല്പത്തി29:30-35,30:1-24,35:18)
  5. ലേയയുടെ മക്കള്‍ ആരൊക്കെ? :--- രുബേന്‍,ശിമയോന്‍,ലേവി, യെഹൂദാ,യിസ്സാഖാര്‍ ,സെബുലൂന്‍ ,ദീന  ( ഉല്പത്തി29:30-35,  30:18-21)
  6. റാഹേലിന്റെ മക്കള്‍?  :--- യൊസെഫ് , ബെന്യാമീന്‍ ( ഉല്പത്തി 30:24,35:18)
  7. ബിലഹയുടെ മക്കള്‍ ? :--- ദാന്‍,നഫ്താലി ( ഉല്പത്തി30:6-9)
  8. സില്പയുടെ മക്കള്‍? :--- ഗാദ്, ആശേര്‍ ( ഉല്പത്തി 30:10-14)
  9. യാക്കോബ് ദൈവത്തിന്റെ സേന എന്ന് പറഞ്ഞു ദൂതന്മാര്‍ എതിരേറ്റു വന്ന സ്ഥലത്തിന് ഇട്ട പേര്? :--- മഹനയീം ( ഉല്പത്തി 32:2)
  10. യെഗര്‍-സാഹദൂഥാ എന്നതിന് യാക്കോബ് വിളിച്ച പേര്? :--- ഗാലെദ് ( ഉല്പത്തി 31:47)
  11. ദൈവം യാക്കോബിന് മാറ്റി കൊടുത്ത  പേര്? :--- യിസ്രായേല്‍ ( ഉല്പത്തി 32:28)
  12. എല്‍-ഏലോഹേ യിസ്രായേല്‍  എന്നാ യാഗപീഠം പണിത സ്ഥലം?  :---ശേഖേം  (ഉല്പത്തി33:20)
  13. യാക്കോബ് ബേഥെലില്‍ പണിത യാഗപീഢത്തിന്റെ പേര്?  :--- എല്‍-ബേഥെല്‍ (ഉല്പത്തി 35:6,7)
  14. യാക്കോബ് റാഹേലിനെ അടക്കം ചെയ്ത സ്ഥലം? :--- ബെത്ലേഹേം ( ഉല്പത്തി 35:19)
  15. യാക്കോബ് മിസ്രയീമില്‍ എത്തിയപ്പോള്‍ എത്ര വയസ്സ് ആയിരുന്നു? :--- 130 (ഉല്പത്തി 47:9)
  16. യാക്കോബിന്റെ ആയുഷ്ക്കാലം ? :--- 147( ഉല്പത്തി 47:28)

1 comment:

  1. മമ്ര യുടെ തോപ്പ് ഏത് താഴ്‌വരയിൽ ആണ്?

    ReplyDelete