Friday, September 29, 2017

പെരുന്നാളുകൾ -ലേവ്യപുസ്തകം 23

പെരുന്നാളുകൾലേവ്യപുസ്തകം 23 :1-44 

  1. പെസഹ
  2. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ 
  3.  ആദ്യഫല പെരുന്നാൾ -
  4. വാരോത്സവം (അമ്പതാം നാൾ )
  5. കാഹളധ്വനിപെരുന്നാൾ 
  6. പാപപരിഹാരദിവസം -
  7. കൂടാരപ്പെരുന്നാൾ



പെസഹ -  ഒന്നാം മാസമായ ആബീബ് മാസം പതിനാലാം തീയതി സന്ധ്യാസമയത്തു . 
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾഒന്നാം മാസമായ ആബീബ് മാസം പതിഞ്ചാം  തീയതി. 
  • ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം . 
  • ഒന്നാം ദിവസവും ഏഴാം ദിവസവും സംഭായോഗം കൂടണം . 
  • ഏഴുദിവസവും ദഹനയാഗം അർപ്പിക്കേണം 
 ആദ്യഫല പെരുന്നാൾ - . 
  • വിളവെടുക്കുമ്പോൾ , കൊയ്ത്തിലെ ആദ്യത്തെ കറ്റ  പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം . 
  • ശബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അത് യഹോവയ്‌ക്ക് നീരാജനം ചെയ്യണം . 
  • കറ്റ  നീരാജനം ചെയ്യുന്ന ദിവസം , യഹോവയ്‌ക്കു ഹോമയാഗമായി ഒരു വയസ്സ് പ്രായമുള്ള ആണാട്ടിൻകുട്ടിയെ അർപ്പിക്കണം.  
  • അതിന്റെ  ഭോജനയാഗം എണ്ണ  ചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം . അത് യഹോവയ്‌ക്കു സൗരഭ്യവാസനയുള്ള ദഹനയാഗം 
  • അതിന്റെ പാനീയ യാഗം ഒരു നാഴി വീഞ്ഞ് .
  • ദൈവസന്നിധിയിൽ വഴിപാട് കൊണ്ടുവരുന്നതിന് മുൻപായി അതിൽ നിന്ന് അപ്പമാകട്ടെ,മലരാകട്ടെ,കതിരാകട്ടെ ഒന്നും തിന്നരുത് 
  •  
വാരോത്സവം (അമ്പതാം നാൾ )
  • ആദ്യഫല പെരുന്നാളിന്റെ ശബത്തിന്റെ പിറ്റെന്നാൾ മുതൽ 7 ശബത്തു  തികയേണം
  • ഏഴാമത്തെ ശാബത്തിന്റെ പിറ്റെന്നാൾ മുതൽ 50 ദിവസം എന്നി യഹോവയ്‌ക്കു പുതിയ ധാന്യം  കൊണ്ട് ഭോജനയാഗം അർപ്പിക്കേണം 
  • നീരാജനത്തിനു  രണ്ട്  ഇടങ്ങഴി മാവ് കൊണ്ട് രണ്ടപ്പം  സ്വന്തം വാസസ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരണം . അതു നേരിയമാവുകൊണ്ടും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം 
  • അപ്പത്തോട് കൂടെ ഒരു വയസ്സ് പ്രായമുള്ള 7 ചെമ്മരിയാട്ടിൻകുട്ടിയെയും 1 കാളക്കുട്ടിയെയും 2 മുട്ടാടിനെയും അർപ്പിക്കേണം .
  • അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്‌ക്കു സൗരഭ്യവാസനയായ ഹോമയാഗം ആയിരിക്കേണം .
  • 1 കോലാട്ടിൻകൊറ്റനെ പാപയാഗമായും ,ഒരു വയസ്സുള്ള 2 ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം.

കാഹളധ്വനിപെരുന്നാൾ - ഏഴാം മാസമായ  ബുൽമാസം ഒന്നാം തീയതി 
  • വിശുദ്ധ സഭായോഗമുള്ള സ്വസ്ഥ ദിവസം ആയിരിക്കേണം 
  • യഹോവയ്‌ക്കു ദഹനയാഗം അർപ്പിക്കേണം 
പാപപരിഹാരദിവസം - ഏഴാം മാസം പത്താം തീയതി 
  • വിശുദ്ധ സഭായോഗം ഉണ്ടായിരിക്കേണം 
  • ആത്മതപനം ചെയ്യേണം , ചെയ്യാത്തവരെ ജനത്തിൽ നിന്ന് ഛേദിച്ചു കളയണം 
  • അന്ന് യാതൊരു വേലയും ചെയ്യരുത്, അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താൽ അവരെ ജനത്തിൽ നിന്ന് ഛേദിച്ചു കളയണം 
  • അത് സ്വസ്ഥതയുള്ള ശബത്ത് , ആ മാസം ഒൻപതാം തീയതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരം വരെ ശബത്ത്  ആചരിക്കേണം .
കൂടാരപ്പെരുന്നാൾ - ഏഴാം മാസം പതിഞ്ചാം തീയതി മുതൽ  ഏഴുദിവസം 
  • ഏഴു ദിവസം കൂടാരപ്പെരുന്നാൾ 
  • ഒന്നാം ദിവസത്തിൽ വിശുദ്ധ സഭായോഗം ഉണ്ടായിരിക്കേണം 
  • ഏഴു ദിവസം ദഹനയാഗം അർപ്പിക്കേണം 
  • എട്ടാം ദിവസവും വിശുദ്ധ സഭായോഗം ഉണ്ടായിരിക്കേണം 
  • ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും താഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും  എടുത്തുകൊണ്ട് 7 ദിവസം സന്തോഷിക്കേണം 

1 comment: