Thursday, November 15, 2012

ആര് ? എന്ത്


  1. തന്റെ അര്‍ദ്ധസഹോദരിയെ വിവാഹം ചെയ്തത് ആര് ?-----അബ്രഹാം (ഉല്പത്തി 11:29).
  2. സൂര്യനും ചന്ദ്രനും 11നക്ഷത്രങ്ങളും തന്നെ വണങ്ങുന്നതായി സ്വപ്നം കണ്ടതാര്  ?-----യൊസെഫ് (37:9).
  3. 'നിനക്കും എനിക്കും മദ്ധ്യേ ഒരു നിയമം സ്ഥാപിക്കും' എന്ന് ദൈവം ആരോടാണ് അരുളിച്ചെയ്തതു  ?-----അബ്രഹാം (ഉല്പത്തി 17:1-11).
  4. കനാനിലേക്ക് യിസ്രായേലിനെ നയിച്ച്‌ കൊണ്ടെത്തിച്ചത് ആര്  ?-----യോശുവ (ആവര്‍ത്തനം 31:23).
  5. ഒരൂണിനുവേണ്ടി ജേഷ്ഠാവകാശം വിട്ടുകളഞ്ഞത് ആര്  ?-----എശാവ് (ഉത്പത്തി 25:29-34).  
  6. ജീവകാലത്തു കൊന്നവരെക്കാള്‍ അധികം മരണസമയത് കൊന്നത് ആര്  ?-----ശിംശോന്‍ (ന്യായാധിപന്മാര്‍ 16:30).
  7. മകളെ വിവാഹം ചെയ്തു തരാം എന്ന് പറഞ്ഞു കബളിപ്പിച്ചത് ആര്? ആരെ  ?-----ലാബാന്‍ യാക്കോബിനെ (ഉല്പത്തി 29:21-26).
  8. പിതാവിന്റെ ദൈവത്തെ മോഷ്ടിച്ച് കൊണ്ടുപോന്നത് ആര്  ?-----രാഹേല്‍ (ഉല്പത്തി 31:19).
  9. ശീമോന്റെയും ലേവിയുടെയും സഹോദരിയെ ദ്രോഹിച്ചതാര്  ?-----ശേഖേം (ഉല്പത്തി 34:1.2).
  10. ഒരു കമ്പിളി നനച്ചു രാജാവിന്റെ മുഖത്തിട്ടു കൊന്നിട്ട് അടുത്ത രാജാവായി പ്രഖ്യാപിച്ചത് ആര് ?-----ഹസായേല്‍ (2 രാജാക്കന്മാര്‍ 8:15).
  11. 'ഈ തൈലം 300 പന്തിനു വിട്ടു ദാരിദ്രന്മാര്‍ക്ക് കൊടുക്കരുതോ ' എന്ന് ചോദിച്ചതാര്‍-----ഇസ്കരിയത്തോ യൂദാ  (യോഹന്നാന്‍ 12:4-6).
  12. ഫെലിസ്ത്യരോടു കൂടെ ഞാനും മരിക്കട്ടെ എന്ന് പറഞ്ഞത് ആര്  ?-----ശിംശോന്‍ (ന്യാധിപന്മാര്‍ 16:28).
  13. 'കര്‍ത്താവായ യേശുവേ എന്നെ കൈക്കൊള്ളണമേ എന്ന് പറഞ്ഞു നിദ്ര പ്രാപിച്ചത് ആര്  ?-----സ്തെഫാനോസ് (അപ്പൊ:പ്രവര്‍ത്തികള്‍ 7:60).
  14. സ്തെഫനോസിന്റെ വസ്ത്രം ആരുടെ കാല്‍ക്കല്‍ ആണ് വെച്ചത്  ?-----ശൌല്‍ (പൌലോസ്)(അപ്പൊ:പ്രവര്‍ത്തി 7:58).
  15. 'ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ 'എന്നുചോദിച്ചതാര്  ?-----കയീന്‍ (4:9).

No comments:

Post a Comment