Wednesday, May 20, 2015

ജെനറൽ ബൈബിൾ ക്വിസ്


  1. സാത്താന്  "അപ്പൊല്ലുവോന്‍ "എന്ന പേര് ഏതു ഭാഷയില്‍ നിന്ന് ആണ് ലഭിച്ചത്?------യവന ഭാഷയിൽ നിന്ന് (വെളിപ്പാട് 9:11). 
  2. അനാഥോത്തിലെ പുരോഹിതന്മാരില്‍ ഒരാള്‍ ആയ ഹില്‍ക്കീയാവിന്റെ മകന്‍ ആരായിരുന്നു?------യിരമ്യാവ്  (യിരമ്യാവ് 1:1). 
  3.  ബൈബിളിലെ ഏറ്റവും നീളം കൂടിയ പേര് ആരുടെയാണ്?------ മഹേർ-ശാലാൽ ഹാശ് -ബസ് (യെശയ്യാവ് 8:1). 
  4. നോഹയും കനാനും തമ്മിൽ ഉള്ള ബന്ധം എന്ത്?------ നോഹയുടെ മകനായ ഹമിന്റെ മകൻ (ഉല്പത്തി10:6). 
  5. യേശുക്രിസ്തുവിനെ ദാവീദിന്റെ പുത്രനായി എത്ര പ്രാവശ്യം മത്തായിയുടെ സുവിശേഷത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്?------ 9 തവണ  (Ref - 1:1, 9:27, 12:23, 15.22, 20:30, 20:31, 21:9, 21:15, 22:42). 
  6. യേശു, മീഖായേല്‍, ആദം, മോശ, ഹാനോക്, കൊരഹു എന്നീ പേരുകള്‍ പരാമര്‍ശിക്കുന്ന ബൈബിളിലെ പുസ്തകം ഏതു?------ യൂദ  (യൂദ  :1:4 ,9,11,14,15). 
  7. യേശു സ്നാനപെടുമ്പോൾ ഗലീലയിലെ ഇടപ്രഭു ആരായിരുന്നു?------ ഹെരോദാവു (ലൂക്കോസ് 3:1). 
  8. രൂത്ത് എന്ന പുസ്തകം എഴുതിയത് ആരാണ് എന്നാണ് കരുതപെടുന്നത്?------ശമുവേൽ പ്രവാചകൻ ആണെന്ന് കരുതുന്നു. 
  9. തലയില്‍ മുടി ഇല്ലായിരുന്ന പ്രവാചകന്‍ ആരായിരുന്നു?------ എലീശ പ്രവാചകൻ (2 രാജാക്കന്മാർ 2 : 23). 
  10.  അപ്പനും, അമ്മയും, വല്യപ്പച്ചനും മരിച്ച ദിവസം ആണ് ഞാന്‍ ജനിച്ചത്‌. ഞാന്‍ ആരാണ്?------ ഈഖാബൊദ് (1 ശമുവേൽ 4:18-20 ). 
  11. ലുദിയയുടെ ജോലി എന്തായിരുന്നു?------ രക്താംബരം വിൽക്കുന്നവൾ (അപ്പോസ്തല പ്രവർത്തികൾ 16:14). 
  12. പൌലോസ് ആരോടാണ് തന്റെ പുതപ്പും, പുസ്തകങ്ങളും, ചര്‍മലിഖിതങ്ങളും കൊണ്ടുവരുവാന്‍ ആവശ്യപെടുന്നത് ?------ തിമോഥെയാസ് (2 തിമോഥെയാസ് 4:13 ).
  13. ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും  കരം കല്പ്പിച്ച രാജാവ് ആര്?------ അഹശ്വേരോശ് രാജാവ് (എസ്തേർ 10:1). 
  14.  തെയോഫിലോസുമായി നേരിട്ട് ബന്ധമുള്ള ബൈബിളിലെ രണ്ടു പുസ്തകങ്ങൾ ഏതെല്ലാം?------ലൂക്കോസ് എഴുതിയ സുവിശേഷം (ലൂക്കോ : 1:1) & അപ്പോസ്തോലന്മാരുടെ പ്രവര്‍ത്തികള്‍ ( അപ്പൊ.പ്രവ.1:1).
  15. ഹിന്തുദേശം മുതല്‍ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള്‍ വാണ രാജാവ് ആരായിരുന്നു?അഹശ്വേരോശ് രാജാവ് (എസ്തേർ 1:1). 
  16. പ്രവാചകന് നേരെ നീട്ടിയ ആരുടെ കൈ ആണ് വരണ്ടു പോയത്? യെരോബെയാം  (1 രാജാക്കന്മാർ 13:4). 
  17. ബിലയാമിന്റെ അന്ത്യം എങ്ങനെ ആയിരുന്നു?വാള്  കൊണ്ട് കൊന്നു (സംഖ്യാ31:8).
  18. ഒരു രാജാവ് പുരോഹിതനെ ദർശകാ എന്ന് സംബോധന ചെയ്തിട്ടുണ്ട് .. ആര് ..? ആരെ ?  ദാവീദ്, സാദോക്ക് പുരോഹിതനെ  (2 ശമുവേൽ 15:27).
  19.  വെണ്മഴു കയ്യിൽ ഏന്തിയ പുരുഷന്മാരെ കണ്ടവനാര്? യെഹസ്കേൽ  (യെഹാസ്കേൽ 9:2).
  20. പുതിയ നിയമത്തിലെ മൂന്നു പുസ്തകങ്ങൾക്ക് ആധാരമായ പഴയ നിയമ വാക്യം ഏതു ? (എബ്രായ , റോമ ,ഗലാത്യ)  ? എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും (ഹബക്കുക്ക്2:4  ).
  21. പഴയ നിയമത്തിലെ ഒരു പ്രവചന ഭാഗവുമായി ആദ്യം തുടങ്ങുന്ന ഒരു പുസ്തകം ഏത് ? മർക്കോസിന്റെ  സുവിശേഷം.
  22. തന്റെ സഹതടവുകാർ എന്ന് പൌലോസ്  പേര് എടുത്തു പറയുന്നവർ ആരെല്ലാം ?   അന്ത്രൊനിക്കൊസ്, യൂനിയാവ്,എപ്പഫ്രാസ് ().
  23.  യഹോവയായ കർത്താവു മഹാനക്രമേ എന്ന് വിളിച്ചതാരെ  ?മിസ്രയീം രാജാവായ ഫറവോനെ  ().
  24. പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക..." എന്ന് ആരോടാണ് ദൈവം പറഞ്ഞത് ?  യെഹെസ്കേൽ പുരോഹിതനോട്   ().
  25. മാറാ എന്ന് അറിയപ്പെടുവാന്‍ ആഗ്രഹിച്ചത്‌ ആര്? ?  നവോമി  (രൂത്ത് 1:2 ).
  26. പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് യേശു എത്ര കുഷ്ഠ രോഗികളെ സുഖപ്പെടുത്തി? പതിനൊന്നു .
  27.  പ്രമാണം, വചനം, സാക്ഷ്യം, ചട്ടം, വാഗ്ദാനം, കല്പന, വിധി, വഴി എന്നീ വാക്കുകള്‍ ഇല്ലാത്ത എത്ര വാക്യങ്ങള്‍ 119മത്തെ സന്കീരതനത്തില്‍ ഉണ്ട്? 7 വാക്യങ്ങൾ മലയാളം ബൈബിളിൽ.
  28.  ആമേന്‍ എന്ന പദം ബൈബിളില്‍ ആദ്യമായി കാണുന്നത് എവിടെയാണ്?  സംഖ്യ പുസ്തകം 5:22.
  29. രാജ വസ്ത്രം നീക്കി വെച്ച് രട്ടു പുതച്ചു വെണ്ണീറിൽ ഇരുന്ന വിജാതീയ രാജാവ് ആര്?നിനവേയിലെ രാജാവ്(യോനാ 3:6).
  30. പതിനഞ്ചു ഉം (15 ) അതിനു മുകളിലും വാക്യമുള്ള സങ്കീർത്തനങ്ങളുടെ എണ്ണം എത്ര? 58 ().
  31. കാട്ടുകലയെപോലെ ശ്രീഘ്രഗാമി ആരായിരുന്നു ?  അസാഹേൽ   (ശമുവേൽ2:18  ).


100 comments:

  1. വളരെ നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. വളരെ നല്ല ക്വസ്റ്റ്യൻസ് ആൻഡ് answers

      Delete
    2. യഹോവ കടാക്ഷിച്ചതു ആരെയാണ്

      Delete
  2. വരുവാനിരിക്കുന്ന ഏലിയാവ് ആര്...?

    ReplyDelete
  3. നഗ്നനായും ചെരുപ്പിടാതെയും നടന്ന പ്രവാചകൻ ആർ?

    ReplyDelete
  4. ബേദ്ദേലിന്റെ മറുപേര് എന്താണ്

    ReplyDelete
  5. # Bible quiz
    ...................................................
    എന്നെക്കുറിച്ച് പല തവണ പറയുന്നുണ്ടെങ്കിലും ഒരു തവണ മാത്രമേ എന്റെ പേര് ബൈബിളിൽ പറയുന്നുള്ളു ; ഞാൻ ആര് ?*

    ReplyDelete
  6. ജനിക്കാതെ മരിച്ച ബൈബിൾ കഥാപാത്രങ്ങൾ?

    ReplyDelete
    Replies
    1. ജനിച്ചിട്ട് മരിക്കാതെ ഇരുന്നവരും രണ്ടുപേരുണ്ട്...
      ഹാനോക്കും ഏലിയാവും

      Delete
  7. *ബൈബിൾ ക്വിസ്*

    *👉ചോദ്യം: പുതിയനിയമത്തിൽ, ഒരു വാക്യം ഒരേപോലെ 2 പുസ്തകങ്ങളിലായി ഒരേ റഫറൻസിൽ കാണപ്പെടുന്നു. *ഏതാണ് ആ പുസ്തകങ്ങൾ* *ഏതാണ് ആ വാക്യം*❓

    *✍️ഉത്തരം റഫറൻസ് സഹിതം അയക്കുക*

    ReplyDelete
    Replies
    1. 2 കൊറി 1:2
      എഫെസോസ് 2:2

      Delete
    2. മത്തായി13 9 വെളിപ്പാട് 13 9

      Delete
  8. സുഖമാക്കപ്പെട്ട കുഷ്ഠരോഗി ജനങ്ങൾക്ക് സാക്ഷ്യത്തിനായി ശുദ്ധീകരണ കാഴ്ച്ചകൾ സമർപ്പിക്കണം. ഇത് കാണുന്ന പഴയ നിയമഗ്രന്ഥം? അധ്യായം?

    ReplyDelete
  9. മനുഷ്യന്റെ സത്വം വെളിപ്പെടുത്തുന്ന 3കാര്യങ്ങള് ഏതാണെന്നാണ് ബൈബിളില് പറയുന്നത്

    ReplyDelete
  10. ഭക്തിമാൻ എന്ന് ബൈബിളിൽ എവിടെ പറഞ്ഞിരിക്കുന്നു?

    ReplyDelete
  11. ഹോൽ പക്ഷിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എവിടെ

    ReplyDelete
  12. പ്രസംഗിക്കരുത് എന്ന് പ്രസംഗിച്ചവർ ആര്

    ReplyDelete
  13. മരണദൂതന് തുല്യമായ ക്രോധം ഉള്ളവൻ

    ReplyDelete
  14. ഈജിപ്തിലെ നദിയുടെ പേര് പറയുന്ന വാക്യമേത്???

    ReplyDelete
  15. ബൈബിളിൽ, 9 പ്രാവശ്യം ഒരെ ക്രമത്തിൽ വരുന്ന വാക്ക്

    ReplyDelete
  16. എറ്റവും കൂടുതൽ ആയുസ്സ് ഉള്ള പക്ഷി എത്?

    ReplyDelete
  17. കേരളവുമായി ബന്ധമുള്ള ബൈബിൾ ഭാഗം എവിടെയാണ്?

    ReplyDelete
    Replies
    1. അഭിലാഷ്May 30, 2020 at 12:49 AM

      കുണ്ടറ, isaiah 24:22

      Delete
  18. യഹോവ ദൂതൻ ഒരാൾക്കു വേണ്ടി കാത്തു നിന്നും ആർക്കു വേണ്ടി?

    ReplyDelete
  19. ദാവീദിനോട് ബന്ധപ്പെടുത്തി യിസ്രായേലിനോട് ദൈവം ചെയ്ത ശാശ്വതനീയമം എന്ത്?

    ReplyDelete
  20. പൂർവ പിതാവായ യാക്കോബിന്റ അബരനാമം


    ReplyDelete
  21. പൂർവ പിതാവായ യാക്കോബിന്റ അബരനാമം


    ReplyDelete
  22. പഴയ നിയമ പുസ്തകത്തിലെ വാക്യങ്ങൾ ഏറ്റവും കൂടുതൽ ഉദ്ധരിച്ചിരിക്കുന്ന ലേഖനം ഏത്?

    ReplyDelete
  23. വെള്ളത്തിൽ വീണ കോടാലി പൊങ്ങുമാറാക്കിയത് ആര്?

    ReplyDelete
  24. റോമാസാമ്രാജ്യത്തിന് പുറമേ ആദ്യമായി സുവിശേഷം എത്തപ്പെട്ടത് എവിടെ?

    ReplyDelete
  25. പുതിയ നീയമത്തിൽ ഹവ്വായുടെ പേര് 2 സ്ഥലത്ത് പറഞ്ഞിട്ടുണ്ട് എവിടെയൊക്കെ?

    ReplyDelete
    Replies
    1. 1) 2 കൊരിന്ത്യർ 11:3
      2) 1) തിമൊഥെയൊസ് 2:13

      Delete
  26. പുതിയ നിയമത്തിൽ ഉള്ളതും എന്നാൽ പഴയ നിയമത്തിൽ ഇല്ലാത്ത പക്ഷി )

    ReplyDelete
  27. സ്നാപക യോഹന്നാൻ്റെ മുന്നറിയിപ്പിൻ്റെ രത്ന ചുരുക്കം ?

    ReplyDelete
  28. ബൈബിളിൽ മോഷണ ശ്രമം നടത്തി കൊല്ലപ്പെട്ടത് ആര് ? അവർക്ക് േവേണ്ടി കരഞ്ഞതാര് ?

    ReplyDelete
  29. പുരോഹിതൻ രാജാവ് പ്രവാചകൻ ഈ മൂന്ന് പേരും ഒരുമിച്ച് ഒരു സമയത്ത് ഒരു ശുശ്രൂഷയിൽ പങ്കെടുത്തിട്ടുണ്ട് അവർ ആരൊക്കെ എന്താണ് ശുശ്രൂഷ

    ReplyDelete
    Replies
    1. സാദോൿ പുരോഹിതനും നാഥാൻ പ്രവാചകനുംദാവിട് രാജാവും ശലോമോനെ രാജാവായി അഭിഷേകം ചെയ്യുവാൻ 1രാജാക്കന്മാർ 1:38

      Delete
  30. ഏറ്റവും കൂടുതൽ ശൂരന്മാരെ ഒറ്റ ദിവസത്തിൽ കൊന്ന വ്യക്തിയുടെ പേരെന്ത്??

    ReplyDelete
  31. ഇരുതലവാൾ പോലെ ഉള്ളത് എന്താണ്?

    ReplyDelete
  32. "എന്റെ ആരംഭം മട വെട്ടി വെള്ളം വിടുന്നത് പോലെയാണ്"ഞാൻ ആര്?

    ReplyDelete
    Replies
    1. കലഹം

      സദൃശ്യവാക്യങ്ങൾ 17:14

      Delete
  33. മേഘസ്തംഭത്തിൽ നിന്ന് യഹോവയുടെ ശബ്ദം കേട്ട പുരോഹിതന്മാർ ആരെല്ലാം


    ഉത്തരം റഫറൻസ് സഹിതം അയക്കുക

    ReplyDelete
    Replies
    1. മോശ, അഹരോൻ സങ്കീ 99:6,7

      Delete
  34. ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറിയവരെ തടഞ്ഞതാര്?

    ഉത്തരം റഫറൻസ് സഹിതം അയക്കുക

    ReplyDelete
  35. 🔴വേദപുസ്തകത്തിലെ ഒരു വാക്യത്തിൽ ഒരു പദം എട്ടു പ്രാവശ്യം ആവർത്തിച്ചിരുന്നു .ആ പദത്തിന് മൂന്നോ അതിൽ കൂടുതലോ അക്ഷരങ്ങൾ ആകാം.
    ഏതാണ് ആ പദം

    ReplyDelete
  36. ആരുടെ അസ്ഥികളെ ആണ് ചുട്ടു കുമ്മായം ആക്കിയത്?

    ReplyDelete
  37. ശില്പികളുടെ താഴ്‌വര സ്ഥിതി ചെയുന്നത് എവിടെ?

    ReplyDelete
  38. ഭാര്യയെ പശുക്കിടവ് എന്ന് വിളിച്ചത് ആരെ??

    ReplyDelete
  39. 1. പേര് കേട്ടാൽ വിസർജ്ജ്യ വസ്തുവാണെന്ന് തോന്നും; പക്ഷെ ഒരു കാട്ടു സസ്യമാണ്

    ReplyDelete
    Replies
    1. പ്രാക്കാഷ്ടം

      Delete

  40. . മരം മുറിക്കാൻ വിദഗ്ധർആരാണ്?
    . ധനാഢ്യ സ്ത്രീകളെ പശുക്കളേ എന്നു വിളിച്ച ഒരു പ്രവാചകൻ?
    . ഭാര്യയെ പ്രവാചകി എന്നു പറഞ്ഞ പ്രവാചകനാര്?
    . *പൂരിപ്പിക്കുക* "------- മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ ------- മരിച്ചു."

    ReplyDelete
  41. ഉണ്ണിയേശുവിനെ സന്ദർശിച്ച ജ്ഞാനികളുടെ പേരെന്താണ് ആരാണ് അവർ

    ReplyDelete
  42. എത്രപേരാണ് സീയോൻമലയിൽ നിൽക്കുവാൻ പോകുന്നത്?

    ReplyDelete
  43. എത്രപേരാണ് സീയോൻമലയിൽ നിൽക്കുവാൻ പോകുന്നത്?

    ReplyDelete
  44. ഒരു ദ്രാവകത്തിന്റെ പേരുള്ള ബൈബിളിലെ നഗരം?

    ReplyDelete
  45. പ്രത്യാശയില്ലാത്തത് ആർക്ക്?

    ReplyDelete
  46. ബൈബിളിനുള്ളിലെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം

    ReplyDelete