- "കുറെ നാൾ മുൻപ് കലഹം ഉണ്ടാക്കി നാലായിരം കട്ടാരെക്കാരെ മരുഭൂമിയിലേക്ക് കൂട്ടികൊണ്ട് പോയ മിസ്രയീമ്യൻ നീയല്ലയോ" ?------സഹസ്രാധിപൻ ലൂസിയാസ് (അപ്പോസ്തല പ്രവർത്തികൾ 24:38 ).
- "ആ മനുഷ്യൻറെ പ്രസംഗം കേൾക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്" ?------ അഗ്രിപ്പാവു പോർക്ക്യോസ് ഫെസ്തോസിനോട് പറഞ്ഞു (അപ്പോസ്തല പ്രവർത്തികൾ 25:22 ).
- "നീ യെഹൂദന്മാരുടെ ഇടയിലെ തർക്കങ്ങളും ആചാരങ്ങളും അറിയുന്നവനാകയാൽ ഞാൻ ഭാഗ്യവാൻ" ?------ പൌലോസ് അഗ്രിപ്പാവിനോട് പറഞ്ഞു(അപ്പോസ്തല പ്രവർത്തികൾ 26:1).
- " ആ പുരുഷന് അവന്റെ ഭാര്യയെ മടക്കികൊടുക്കുക അവൻ ഒരു പ്രവാചകൻ ആകുന്നു "?------യാഹോവയാം ദൈവം ഗെരാർ രാജാവായ അബീമാലേക്കിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിചെയ്തു (ഉല്പത്തി 20:7).
- "നീ എൻറെ മേലും എന്റെ രാജ്യത്തിൻറെ മേലും ഒരു മഹാപാപം വരുത്തുവാൻ ഞാൻ നിന്നോട് എന്ത് ദോഷം ചെയ്തു" ?------ഗെരാർ രാജാവായ അബീമാലേക്ക് അബ്രഹാമിനോട് (ഉല്പത്തി 20:9 ).
- "നിന്റെ ആങ്ങളക്ക് ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്"ആര് ആരോട് പറഞ്ഞു ?------ഗെരാർ രാജാവായ അബീമാലേക്ക് അബ്രഹാമിൻറെ ഭാര്യയായ സാറയോട് (ഉല്പത്തി 20:16 ).
- "നിൻറെ അരക്കച്ച ഒളിപ്പിച്ചു വെക്കുക" എന്ന് ആര് ആരോട് പറഞ്ഞു ?------യെഹോവയാം ദൈവം യിരമ്യാവിനോട് (യിരമ്യാവ് 13:2).
- "ഞാൻ അവനെ കുന്തം കൊണ്ട് നിലത്തോട് ചേർത്ത് ഒരു കുത്തായി കുത്തട്ടേ " എന്ന് ആര് ആരോട് പറഞ്ഞു ?------ അബീശായി ദാവീദിനോടു (1ശമുവേൽ 26:8 ).
- "നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ" എന്ന് ആര് ആരോട് പറഞ്ഞു ?------ ഇയ്യോബ് തന്റെ സ്നേഹിതന്മാരോട് (ഇയ്യോബ്16:2 ).
- "ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങള്ക്ക് അശുദ്ധരായി തോന്നുന്നതും എന്ത് "എന്ന് ആര് ആരോട് പറഞ്ഞു ?------ശൂഹ്യനായ ബിൽദാദ് ഇയ്യോബിനോട് (ഇയ്യോബ്18:3 ).
- ഇത് നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന് പരിഹാരം വന്നിരിക്കുന്നു "എന്ന് ആര് ആരോട് പറഞ്ഞു ?------ സാറാഫുകളിൽ ഒരുത്തൻ (യെശയ്യാവ് 6:7 ).
- "എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് ദണ്ഡിപ്പിച്ചു ഞാനോ തേളുകളെ കൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും " എന്ന് പറഞ്ഞതാര് ? ----രെഹബെയാം (1 രാജാ 12:11).
NISSY YAHOVA .........................................................................................SHALOM YAHOVA
Saturday, June 27, 2015
ആര്........?ആരോട്.....? പറഞ്ഞു ?
Subscribe to:
Post Comments (Atom)
No comments:
Post a Comment